ലോറിയിൽനിന്ന് കണ്ടെയ്നർ റോഡിലേക്ക് മറിഞ്ഞു; ദന്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
1538226
Monday, March 31, 2025 4:05 AM IST
പറവൂർ: ദേശീയപാത 66ൽ റോഡരികിലെ മരത്തിൽ തട്ടി കണ്ടെയ്നർ ലോറിയിൽനിന്ന് കണ്ടെയ്നർ റോഡിലേക്ക് പതിച്ചു. സംഭവസമയം ഇതുവഴി ബൈക്കിൽ വരികയായിരുന്ന ദന്പതികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കണ്ടെയ്നർ മറിയുന്നതുകണ്ട് പെട്ടെന്ന് നിർത്തുന്നതിനിടെ ബൈക്ക് മറിഞ്ഞ് നിസാര പരിക്കേറ്റു.
അണ്ടിപ്പിള്ളിക്കാവിൽ ഇന്നലെ രാവിലെ 8.15നായിരുന്നു സംഭവം. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നർ ലോറി വലിയവളവിലെ മരച്ചില്ലയിൽ ഇടിക്കുകയും കാലിയായ കണ്ടെയ്നർ വശത്തേക്ക് വീഴുകയുമായിരുന്നു. അപകടത്തെത്തുടർന്നു ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.