സണ്‍റൈസ് ഹോസ്പിറ്റലില്‍ ആധുനിക കാത്ത് ലാബ് ഉദ്ഘാടനം ചെയ്തു
1537815
Sunday, March 30, 2025 4:40 AM IST
കൊച്ചി: കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റലിന്റെ അത്യാധുനിക നിലവാരത്തിലുള്ള കാത്ത് ലാബ് നടി നവ്യാ നായര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ചെയര്മാന് ഡോ. ഹഫീസ് റഹ്മാന്, മാനേജിംഗ് ഡയറക്ടര്‍ പര്‍വീണ്‍ ഹഫീസ്, സിഇഒ സുരേഷ് തമ്പി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മുഹമ്മദ് സഫീര്‍ ഉല് ഇസ്ലാം, മെഡിക്കല്‍ സൂപ്രണ്ട് തോമസ് ഗ്രിഗറി, ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. വര്‍ഗീസ് ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ഉദ്ഘാടന ചടങ്ങില്‍ ഡോ. ഹഫീസ് റഹ്മാന് ഹോസ്പിറ്റലിന്റെ ഭാവിയിലേക്കുള്ള വികസന പദ്ധതികളും, നിലവിലെ സാങ്കേതിക വികസനങ്ങളും വിശദീകരിച്ചു.
അടുത്ത വര്‍ഷങ്ങളില്‍ ആശുപത്രി സമൂഹത്തിനായി കൂടുതല്‍ മികച്ച സേവനങ്ങള്‍ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രശസ്ത യുവ സംഗീതജ്ഞന് ശരണ്‍ അപ്പു സംഗീത വിരുന്ന് അവതരിപ്പിച്ചു. ചടങ്ങിനുശേഷം ജീവനക്കാർക്കും അതിഥികള്‍ക്കും വേണ്ടി ഇഫ്താര്‍ വിരുന്നും ഒരുക്കി.