കോതമംഗലം കൺവൻഷൻ : ‘ലോകത്തിന്റെ കളങ്കം പറ്റാതെ ജീവിക്കാൻ ജാഗ്രതയുള്ളവരായിരിക്കണം’
1537827
Sunday, March 30, 2025 4:50 AM IST
കോതമംഗലം: ലോകത്തിന്റെ കളങ്കം പറ്റാതെ ജീവിക്കാൻ ജാഗ്രതയുള്ളവരായിരിക്കണമെന്ന് ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലിത്ത പറഞ്ഞു.
മാർത്തോമ ചെറിയ പള്ളിയിൽ നടക്കുന്ന കോതമംഗലം കൺവൻഷന്റെ നാലാം ദിവസം ആമുഖ സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത. ഫാ. ഏബ്രഹാം പി. ഉമ്മൻ തിരുവല്ല മുഖ്യ വചനസന്ദേശം നൽകി.
101 അംഗ ഗായക സംഘം ഗാനങ്ങൾ ആലപിച്ചു. കൺവെൻഷന്റെ സമാപന ദിനമായ ഇന്നു രാവിലെ കുർബാനയും വൈകുന്നേരം ഫാ. ബിനോയ് ചാക്കോ വചന സന്ദേശവും നൽകും.