ലഹരി വിരുദ്ധ കാമ്പയിന് തുടക്കം
1538261
Monday, March 31, 2025 4:55 AM IST
മൂവാറ്റുപുഴ: ലഹരിക്ക് ചുവപ്പ് കാർഡ് കാണിച്ച് ജീവിതത്തിലേക്ക് ഗോൾ അടിക്കുക എന്ന സന്ദേശവുമായി മീരാസ് ഫുട്ബോൾ അക്കാദമി സംഘടിപ്പിക്കുന്ന 100 ദിന ലഹരി വിരുദ്ധ കാമ്പയിന് തുടക്കം. പേഴയ്ക്കാപ്പിള്ളി പി.കെ. ബാവ മെമ്മോറിയൽ ഓപ്പൺ ഗ്രൗണ്ടിൽ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.
ഒരു വർഷം നീണ്ടുനിൽക്കുന്ന കാമ്പയിന് ലഹരിക്കെതിരെയുള്ള പെനാൽറ്റി ഷൂട്ടൗട്ടിലൂടെ എഎസ്പി ശക്തിസിംഗ് ആര്യ തുടക്കം കുറിച്ചു.