ലോക ക്ഷയരോഗ ദിനം ആചരിച്ചു
1537830
Sunday, March 30, 2025 4:50 AM IST
മൂവാറ്റുപുഴ: നിർമല ഫാർമസി കോളജ് പ്രാക്ടീസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക ക്ഷയരോഗ ദിനം ആചരിച്ചു. മൂവാറ്റുപുഴ ഗവ. ജനറൽ ആശുപത്രിയിൽ വിദ്യാർഥികൾ ബോധവത്കരണ ക്ലാസും തെരുവ് നാടകവും സംഘടിപ്പിച്ചു.
ക്ഷയരോഗ ചികിത്സ, സർക്കാർ സഹായങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർഥികൾ രോഗികളുമായി സംസാരിക്കുകയും കുറിപ്പുകൾ വിതരണവും ചെയ്തു. ചികിത്സാ വിഭാഗം മേധാവി ഷെല്ലി മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു.