തേവര പള്ളി ശതാബ്ദി സ്പോര്‍ട്സ് മീറ്റ് നടത്തി
1538236
Monday, March 31, 2025 4:36 AM IST
കൊച്ചി: തേവര സെന്റ് ജോസഫ്സ് പള്ളി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എസ്എച്ച് കോളജ് ഗ്രൗണ്ടില്‍ സ്പോര്‍ട്സ് മീറ്റ് നടത്തി.
തേവര തിരുഹൃദയ ആശ്രമം സുപ്പീരിയര്‍ ഫാ. വര്‍ഗീസ് കാച്ചപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. തേവര പള്ളി വികാരി ഫാ. ജൂഡിസ് പനക്കല്‍ അധ്യക്ഷത വഹിച്ചു. ഫാ. പാക്സന്‍ ഫ്രാന്‍സിസ് പള്ളിപ്പറമ്പില്‍, ജൂഡ്സണ് സിക്കേര, വെല്ഷൈന് എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ തേവര പള്ളിയില്‍ നിന്ന് ആരംഭിച്ച ദീപശിഖ പ്രയാണത്തിന് തുടക്കംകുറിച്ച് സ്പോര്‍ട്സ് ക്യാപ്റ്റന്‍ എന്‍.സി. ജിസ്മോന് വികാരി ഫാ. ജൂഡിസ് പനക്കല്‍ ദീപശിഖ കൈമാറി.
25 കുടുംബയൂണിറ്റുകളില്‍ നിന്നായി 500 ഓളം പേര് സ്പോര്‍ട്സ് മീറ്റില്‍ പങ്കെടുത്തു.