അരൂർ പഞ്ചായത്തങ്കണത്തിൽ തീപിടിത്തം
1537814
Sunday, March 30, 2025 4:40 AM IST
അരൂർ: അരൂർ പഞ്ചായത്ത് അങ്കണത്തിൽ ഇന്നലെ ഉച്ചയ്ക്ക് തീപിടുത്തമുണ്ടായി. പഞ്ചായത്തിന് കെട്ടിടത്തിനു മുൻവശത്തായി കൂട്ടിയിട്ടിരുന്ന കരിയില കത്തിച്ചപ്പോൾ തീ പടർന്നാണ് സമീപത്തുള്ള മാവിലേയ്ക്കും മാലിന്യ ശേഖരണ സംഭരണിക്കുള്ളിലേക്കും തീ പടർന്നത്.
കരിയിലകൾ തീയിട്ട് നശിപ്പിക്കുന്നതിന് ശ്രമിക്കുന്ന സന്ദർഭത്തിലാണ് തീ പടർന്നതെന്ന് കരുതപ്പെടുന്നു.ഉടൻ തന്നെ അരൂരിലെ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം എത്തി തീയണച്ചതിനാൽ വൻ അത്യാഹിതം ഒഴിവായി.