കളിക്കാം, കളറാക്കാം, ഈ അവധിക്കാലം
1538230
Monday, March 31, 2025 4:05 AM IST
കൊച്ചി: പരീക്ഷാനാളുകൾ പിന്നിട്ട് കുട്ടികൾക്ക് ഇനിയുള്ള രണ്ടു മാസം ആഘോഷത്തിന്റെ അവധിക്കാലമാണ്. പണ്ടൊക്ക കുട്ടികള്‍ ബന്ധുവീടുകള്‍ സന്ദര്‍ശിച്ചും കൂട്ടുകാർക്കൊപ്പം പാടത്തും പറമ്പിലും കളിച്ചുനടന്നുമൊക്കെയായിരുന്നു അവധിക്കാലം അടിച്ചുപൊളിച്ചിരുന്നത്. എന്നാൽ ആ മനോഹരദിനങ്ങൾ ഇന്നത്തെ തലമുറയ്ക്ക് അന്യമാണ്.
ടിവിക്കു മുന്നിലും സ്മാര്‍ട്ട് ഫോണിലും ഇലക്ട്രോണിക് ഗെയിമിലുമൊക്കെയാണ് പല കുട്ടികളും ഇന്ന് ബോറടി മാറ്റുന്നത്. അമിതമായ മൊബൈൽ, ഓൺലൈൻ ഉപയോഗം കുട്ടികളിൽ ശാരീരികവും മാനസികവുമായ പലവിധ അസ്വസ്ഥതകളും പ്രത്യാഘാതങ്ങളും സൃഷ്ടിക്കുന്നുണ്ട്.
ഇതു തിരിച്ചറിഞ്ഞ്, വെറുതെ സമയം കളയാതെ അവധിക്കാലം ക്രിയാത്മകമായി ചെലവഴിക്കാനായി കുട്ടികളെ പ്രോൽസാഹിപ്പിക്കാം. ഈ അവധിക്കാലം കളറാക്കാൻ വിവിധ സംഘടനകളും സ്ഥാപനങ്ങളുമൊക്കെ വിവിധ കോഴ്സുകളും ക്യാന്പുകളുമൊക്കെ ഒരുക്കിയിട്ടുണ്ട്.
എഐ, റോബോട്ടിക് പരിശീലനം മുതല്‍ നീന്തല്‍ വരെ ഇക്കൂട്ടത്തിലുണ്ട്. അത്തരം ചില സ്ഥാപനങ്ങളെയും അവധിക്കാല ക്യാന്പുകളെയുംകുറിച്ച്.....
(സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തി കുട്ടികളെ അയയ്ക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം).
ഫുട്ബോൾ തട്ടാം
കോതമംഗലം കുട്ടമ്പുഴ യുവ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ആന്‍ഡ് യുവ ലൈബ്രറിയുടെ നേതൃത്വത്തില്‍ കുട്ടമ്പുഴ വിമല പബ്ലിക് സ്കൂള്‍ ഗ്രൗണ്ടില്‍ ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ് ഇന്ന് ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3.30ന് ഡീന്‍ കുര്യാക്കോസ് എം.പി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സന്തോഷ് ട്രോഫി അസിസ്റ്റന്റ് കോച്ച് ബിനു വി.സ്കറിയ പരിശീലനത്തിന് നേതൃത്വം നല്‍കും. രജിസ്ട്രേഷന് ഫീസ് 750 രൂപയാണ്. ഫോണ്‍. 9562631981.
പല്ലാരിമംഗലം മിലാന് ഫുട്ബോള്‍ അക്കാദമി
പല്ലാരിമംഗലം മിലാന് ഫുട്ബോള്‍ അക്കാദമി കോതമംഗലത്താണ് അവധിക്കാല ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ് നടത്തുന്നത്. ഏപ്രില്‍ ഏഴു മുതല്‍ മേയ് ഒമ്പതു വരെ സെന്റ് ജോര്‍ജ് ഹയര്‍ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ക്യാമ്പില്‍ മികച്ച പരിശീലകരുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കും. ആറു മുതല്‍ 16 വയസു വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. ഫോണ്‍ - 9961508114, 9961494615.
വടാശേരി ഫ്രണ്ട്സ് ഫുട്ബോള്‍ ക്ലബ്
കോതമംഗലം കോട്ടപ്പടി വടാശേരി ഫ്രണ്ട്സ് ഫുട്ബോള്‍ ക്ലബിന്റെ അവധിക്കാല ഫുട്ബോള്‍ പരിശീലന ക്യാമ്പ് കോട്ടപ്പടി മാര്‍ ഏലിയാസ് സ്കൂളിന്റെ ഗ്രൗണ്ടിലാണ്. വി.കെ. രാജന് ഉള്‍പ്പെടെയുള്ള പ്രഗല്ഭരായ കോച്ച്മാരുടെ നേതൃത്വത്തിലാണ് സൗജന്യ ഫുട്ബോള്‍ പരിശീലനം. എട്ടു മുതല്‍ 16 വയസ് വരെയുള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. ഫോണ്‍ 8714475527, 9961637690, 8547127116.
മൂവാറ്റുപുഴ ഫുട്ബോള്‍ ക്ലബ്
മൂവാറ്റുപുഴ ഫുട്ബോള്‍ ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ് മൂവാറ്റുപുഴ ഇലാഹിയ പബ്ലിക് സ്കൂള്‍ ഗ്രൗണ്ട്, മൂവാറ്റുപുഴ ഗവ. മോഡല്‍ സ്കൂള്‍ സ്റ്റേഡിയം, വാളകം പഞ്ചായത്ത് സ്റ്റേഡിയം, പേഴക്കപ്പിള്ളി മീരാസ് ഫുട്ബോള്‍ സ്റ്റേഡിയം, മുളവൂര്‍ സ്കൂള്‍ ഗ്രൗണ്ട്, ആറൂര്‍ എംവി ഐപി ഗ്രൗണ്ട്, പാമ്പാക്കുട സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിൽ. ഫോണ്‍ : 9846496768.
സെവന് ആരോസ് ഫുട്ബോള്‍ അക്കാദമി
വൈപ്പിനില്‍ സെവന് ആരോസ് ഫുട്ബോള്‍ അക്കാദമി നടത്തുന്ന സമ്മര്‍ വെക്കേഷന് ഫുട്ബോള്‍ ക്യാമ്പ് നാളെ ആരംഭിക്കും. നായരമ്പലം ഗ്രാമ പഞ്ചയത്ത് ഗ്രൗണ്ട് , എളങ്കുന്നപ്പുഴ സ്കൂള്‍ ഗ്രൗണ്ട്, വല്ലാര്‍പാടം സെന്റ് മേരീസ് സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ക്യാമ്പ് . ഫോണ്‍: 7356140423
എഐ, റോബോട്ടിക് ക്യാമ്പ്
കലൂര്‍ മോഡല്‍ ഫിനിഷിംഗ് സ്കൂളിലെ അവധിക്കാല ക്യാമ്പില്‍ എഐ, റോബോട്ടിക് ക്യാമ്പാണ് സംഘടിപ്പിച്ചിരിക്കുന്നത്. നാളെ മുതല്‍ പത്തു വരെയാണ് ക്യാമ്പ്. ഫോണ്‍ : 0484 2985252.
സ്പോര്‍ട്സ് കരാട്ടെ
കോതമംഗലം റോട്ടറി കരാട്ടെ ക്ലബിന്റെയും ജപ്പാന് കരാട്ടെ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ എറണാകുളം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ സ്പോര്‍ട്സ് കരാട്ടെയില്‍ രണ്ട് മാസം നീളുന്ന പരിശീലന കളരിയാണ് ഒരുക്കിയിരിക്കുന്നത് .ആഴ്ചയില്‍ രണ്ടു ദിവസങ്ങളിലായി കോതമംഗലം റോട്ടറി ഭവനിലും ഊന്നുകല്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലുമാണ് പരിശീലനം. ഏപ്രില്‍ ഏഴിന് ആരംഭിക്കുന്ന പരിശീലന കളരി മേയ് 31 വരെ തുടരും. ഫോണ്‍ : 9447759180. 9847722859.
എറണാകുളം വൈഎംസിഎ
എറണാകുളം വൈഎംസിഎയില്‍ 17 വയസുവരെയുള്ള കുട്ടികള്‍ക്കായുള്ള വേനലവധിക്കാല പരിശീലന ക്ലാസുകള്‍ ഏപ്രില്‍ മൂന്നിന് ആരംഭിക്കും. പെയിന്റിംഗ്, ഡ്രോയിംഗ്, ചെസ്, ആര്‍ട്ട്, ക്രാഫ്റ്റ്, കിക് ബോക്സിംഗ്, ബോക്സിംഗ്, റസലിംഗ് ക്ലാസുകള്‍ക്ക് പ്രശസ്ത പരിശീലകർ നേതൃത്വം നല്‍കും. മാര്‍ച്ച് 31ന് മുന്‍പായി പേരു രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 7736658444.
എറണാകുളം വൈഎംസിഎയുടെ കടവന്ത്ര ബ്രാഞ്ചില്‍ വേനല്‍ അവധിക്കാല ക്ലാസുകള്‍ ഏപ്രില്‍ മൂന്നിന് ആരംഭിക്കും. പെയിന്റിംഗ്, ഡ്രോയിംഗ്, ചെസ്, റോളര്‍ സ്കേറ്റിംഗ്, ബാസ്കറ്റ്ബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍, കരാട്ടെ, ടേബിള്‍ ടെന്നീസ്, ജൂഡോ എന്നീ ക്ലാസുകള്‍ക്ക് പ്രശസ്തരായ കോച്ചുകള്‍ നേതൃത്വം നല്‍കും. ഫോണ്‍ : 9495157491.
കടവന്ത്ര റീജണല്‍ സ്പോര്‍ട്സ് സെന്റർ
കടവന്ത്ര റീജണല്‍ സ്പോര്‍ട്സ് സെന്ററില്‍ എയ്റോബിക്സ്, ബാഡ്മിന്റണ്‍, ബാസ്ക്കറ്റ് ബോള്‍, ബോക്സിംഗ്, ചെസ്, ക്രിക്കറ്റ്, ഫുട്ബോള്‍, ഗോള്‍ഫ്, ജിംനാസ്റ്റിക്സ്, കരാട്ടെ, കിക്ക് ബോക്സിംഗ്, യോഗ എന്നിവയിലുള്ള പരിശീലനം നാളെ മുതൽ മേയ് 30 വരെ നടക്കും.
ഫോണ്‍ : 0484 2204068.
കലാഭവന്റെ ക്ഷണം
കൊച്ചിന് കലാഭവനില്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ക്ലാസിക്കല്‍ മ്യൂസിക്, ഓര്‍ഗണ്‍, ഡ്രംസ്, ഓയില്‍ പെയിന്റിംഗ്, ചിത്ര രചന,സ്പാനിഷ് ഗിത്താര്‍, കരാട്ടെ തുടങ്ങിയ അവധിക്കാല പരിശീലന ക്ലാസുകള്‍ നാളെ ആരംഭിക്കും. തിങ്കള്‍ മുതല്‍ ബുധന്‍ വരെ ദിവസങ്ങളിൽ രാവിലെ 9.30 മുതല്‍ ഒന്നുവരെ നടത്തുന്ന അവധിക്കാല ക്ലാസുകള്‍ മേയ് 30 വരെ തുടരും. ഫോണ്‍ : 0484 - 235422 , 7736722880 , 9072354522.
നീന്തല്‍ പഠിക്കാം
പിണ്ടിമന പഞ്ചായത്ത്, കോതമംഗലം ഫയര്‍ ആന്‍ഡ് റെസ്ക്യൂ നിലയം, സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന അവധിക്കാല നീന്തല്‍ പരിശീലനം ഏപ്രില്‍ ഏഴിന് രാവിലെ ഒന്‍പതിന് കരിങ്ങഴ തോടില്‍ ആരംഭിക്കും. അഞ്ചു മുതല്‍ 15 വയസു വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04852570262, 94973 28142, 9447729784,
ഡോള്‍ഫിന്‍ അക്വാട്ടിക് ക്ലബ്
കോതമംഗലം ഡോള്‍ഫിന്‍ അക്വാട്ടിക് ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള നീന്തല്‍ കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ രണ്ടിന് ആരംഭിക്കും. ബിജു തങ്കപ്പനാണ് പരിശീലകൻ. നാലു വയസിനു മുകളിലേക്കുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. എല്ലാ ദിവസവും വാരപ്പെട്ടി കണിയാംകുടി കടവില്‍ പരിശീലനമുണ്ട്.ഫോണ്‍. 8547823828, 8848593013.
നാടക പരിശീലനം
വൈപ്പിനിലെ ലോക്ധര്‍മി നാടകവീട്ടില്‍ മഴവില്ല് ചില്‍ഡ്രന്‍സ് തിയറ്റര്‍ ട്രെയിനിംഗ് വര്‍ക് ഷോപ്പ് ഏപ്രില്‍ രണ്ടിന് ആരംഭിക്കും. എട്ടു മുതല്‍ 16 വയസു വരെയുള്ള കുട്ടികള്‍ക്ക് നാടക പരിശീലനത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 94474 14200, 9746694534.
ഡാന്‍സിറ്റി അക്കാദമി ഓഫ് ഡാന്‍സ്
പനമ്പിള്ളി നഗറിലെ ഡാന്‍സിറ്റി അക്കാദമി ഓഫ് ഡാന്‍സില്‍ ഡാന്‍സ് വിത്ത് ജോയി എന്ന പേരിലാണ് അവധിക്കാല ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. ഡാന്‍സ് കണ്ടംപററി, ബോളിവുഡ്, ജാസ് ഫംഗ്, ഹിപ്ഹോപ്, ജിംനാസ്റ്റിക്സ്, മാസ്റ്റര്‍ ക്ലാസ്, മെന്റര്‍ഷിപ്പ് എന്നിവയിലാണ് പരിശീലനം. ആദ്യ ബാച്ച് ഏപ്രില്‍ രണ്ടു മുതല്‍ 25 വരെയും രണ്ടാമത്തെ ബാച്ച് മേയ് ഏഴു മുതല്‍ 27 വരെയുമാണ്. പരിശീലന സമയം :രാവിലെ ഒമ്പതു മുതല്‍ ഒന്നു വരെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെയും . ഫോണ്‍ : 7034899777, 8281085662.
ഇംഗ്ലീഷ് പഠിക്കാം, പറയാം
ഇംഗ്ലീഷ് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ലിസണ്‍ ആന്‍ഡ് സ്പീക്ക് ഇംഗ്ലീഷ് അക്കാദമി അവസരം ഒരുക്കിയിട്ടുണ്ട്. ഫോണ്‍ : 8589894949
ദി ഫ്രണ്ട് സ്കൂള്‍, തേവര
തേവരയിലെ ദി ഫ്രണ്ട് സ്കൂൾ, റിയല്‍ വേള്‍ഡ് അഡ്വഞ്ചര്‍ ആന്‍ഡ് സ്കില്‍ ബേസ്ഡ് ട്രെയിനിംഗ്, ആര്‍ച്ചറി, ചെസ്, യോഗ, കളരി, കരാട്ടെ, ലൈഫ് സ്കില്‍ എന്നിവയിലാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ രണ്ടു മുതല്‍ മേയ് 16 വരെ രാവിലെ 9.15 മുതല്‍ വൈകുന്നേരം 3.15 വരെയാണ് പരിശീലന സമയം. പഠിതാക്കള്‍ക്ക് ഉച്ചഭക്ഷണ സൗകര്യവും ഉണ്ട്. ഫോണ്‍ : 6238130309, 9746829144.
ഐഎസ്സി സമ്മര്‍ കോച്ചിംഗ് ക്യാമ്പ്
ഞാറക്കല്‍ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററില്‍ സ്വിമ്മിംഗ്, ബാഡ്മിന്റൺ , ഫുട്ബോള്‍, ചെസ് എന്നിവയില്‍ വിദഗ്ധ പരിശീലകരുടെ നേതൃത്വത്തില്‍ പരിശീലനം നാളെ മുതല്‍. പെൺകുട്ടികള്‍ക്ക് പ്രത്യേകം നീന്തല്‍ പരിശീലനം. ഫോണ്‍ : 8547677911 , 9847798011 .
യോഗ - മെഡിറ്റേഷന്‍
ഞാറക്കല്‍ ആറാട്ടുവഴി ഫോണിക്സ് യോഗ സെന്ററില്‍ യോഗ - മെഡിറ്റേഷന്‍ വെക്കേഷന് ബാച്ച് ഏപ്രില്‍ മൂന്നിന് രാവിലെ 5.30 ന് ആരംഭിക്കും. ഫോണ്‍: 94462 52278
ജ്വാല സ്കൂള്‍ ഓഫ് ആര്‍ട്സ്, വാഴക്കുളം
മൂവാറ്റുപുഴ വാഴക്കുളം ജ്വാല സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ഏപ്രിൽ, മേയ് മാസങ്ങളിൽ അവധിക്കാല ക്യാമ്പ് നടത്തും. പത്തു ദിവസം രാവിലെ 9.30 മുതല്‍ 12.30 വരെ നാടക പരിശീലന കളരി നടക്കും. എട്ടു മുതല്‍ പ്ലസ്ടുവരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. ക്ലാസിക്കല്‍ ഡാന്‍സ്, സംഗീതം (ഓണ്‍ലൈനായും ക്ലാസ്), ചിത്രരചന, കുങ്ഫു, കരാട്ടെ, യോഗ, മെഡിറ്റേഷന്‍, പ്രസംഗ പരിശീലനം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഫോണ്‍ 9446972496, 9447730061.
കൂവപ്പടി സെന്റ് ആന്‍സ് പബ്ലിക് സ്കൂള്‍
കൂവപ്പടി സെന്റെ ആന്‍സ് പബ്ലിക് സ്കൂൾ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഫുട്ബോള്‍, ത്രോ ബോള്‍, ബാസ്കറ്റ്ബോള്‍, സോഫ്റ്റ് ബോള്‍, ബോഡി ഫിറ്റ്നെസ് എന്നിവയില്‍ പരിശീലനം നാളെ മുതൽ.
സ്കേറ്റിംഗിന് 1500 രൂപയും മറ്റുള്ളവയ്ക്ക് 1000 രൂപയുമാണ് ഫീസ്. ഫോണ്‍: 0484 2642268, 9544573493.
കുസാറ്റ് വിളിക്കുന്നു
കളമശേരി കുസാറ്റിലെ സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി(ശാസ്ത്രസമൂഹകേന്ദ്രം )യില്‍ അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി വ്യത്യസ്തമായ വെക്കേഷന് പ്രോഗ്രാം ഒരുക്കിയിട്ടുണ്ട്.
ഏപ്രില്‍, മേയ് മാസങ്ങളിലായി രാവിലെ 8.30 മുതല്‍ 12.30 വരെയുള്ള ബാച്ചും 10.30 മുതല്‍ 3.30 വരെയുള്ള ബാച്ചും ഉണ്ട്. പഠനസാമഗ്രികള്‍ ഉള്‍പ്പെടെ 7,500 രൂപയാണ് കോഴ്സ് ഫീ. ആദ്യം അപേക്ഷിക്കുന്ന നിശ്ചിത എണ്ണം കുട്ടികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. ഫോണ്‍ : 9188219863.
കായിക പരിശീലനം
വാഴക്കുളം ട്രാവൻകൂർ സ്പോർട്സ് സെന്ററും ലയൺസ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പ് നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വാഴക്കുളം ലയൺസ് ക്ലബ് ഹാളിൽ നടക്കും.
നീന്തൽ, ഷട്ടിൽ, ബാഡ്മിന്റൺ, അമ്പെയ്ത്ത്, ഫിറ്റ്നസ്, എയ്റോബിക്സ്, സൂംബാ ഇനങ്ങളിൽ അഞ്ചു വയസ് മുതൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മുതിർന്നവർക്കും പരിശീലനം നൽകും. ഫോൺ: 9388607947.
സമ്മർ ക്യാമ്പ്
പറവൂരിൽ അഞ്ചു വയസു മുതൽ 17 വയസു വരെ ഉള്ള വിദ്യാർഥികൾക്കായി, അമ്പാട്ട് അക്കാദമിയും കെൻസ് അക്കാദമിയും ചേർന്ന്, അമ്പാട്ട് പാർക്കിൽ ഏപ്രിൽ രണ്ടു മുതൽ, ഒരു മാസം നീണ്ടു നിൽക്കുന്ന സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു.