മാധ്യമശില്പശാല സംഘടിപ്പിച്ചു
1537812
Sunday, March 30, 2025 4:40 AM IST
കൊച്ചി: മാലിന്യമുക്തം നവകേരളം കാന്പയിന്റെ ഭാഗമായി നടത്തുന്ന വൃത്തി 2025 ക്ലീന്‍ കേരളാ കോണ്‍ക്ലേവിനോടനുബന്ധിച്ച് ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ മാധ്യമ ശില്പശാല സംഘടിപ്പിച്ചു. ശില്പശാല മാലിന്യമുക്ത നവകേരളം കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. രവി ഉദ്ഘാടനം ചെയ്തു.
എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി ഷജില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. മാലിന്യമുക്തം നവകേരളം കാന്പയിന്റെ ഭാഗമായി ഇതുവരെ ജില്ലയില്‍ ശുചിത്വ മാലിന്യ പരിപാലന രംഗത്ത് ഒരു വര്‍ഷത്തിനിടെ ഉണ്ടായ മാറ്റങ്ങള്‍ ശുചിത്വമിഷന് അസിസ്റ്റന്റ് കോ-ഓർഡിനേറ്റര്‍ കെ.ജെ. ലിജി വിശദീകരിച്ചു.
ശുചിത്വ മിഷന് പ്രോഗ്രാം ഓഫീസര്‍ ധന്യ ജോസി, ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് ടി.എസ്. സജീര്‍ എന്നിവര്‍ പ്രസംഗിച്ചു.