ആദിശങ്കരയിൽ വെർച്വൽ ചാറ്റ് ബോട്ട്
1538244
Monday, March 31, 2025 4:43 AM IST
കാലടി: ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ വിദ്യാർഥികൾ തയാറാക്കിയ വെർച്വൽ ചാറ്റ് ബോട്ട് ഉദ്ഘാടനം ചെയ്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ് വിഭാഗത്തിലെ വിദ്യാർഥികളായ വി. മാധവൻ, തോമസ് എൽദോസ്, റിച്ചാർഡ് ബി. മേലത്ത്, നോയൽ മാത്യു ജിൻസ്, എസ്. അക്ഷയ്, കെ.എൻ. അസ്ഫർ, എം.ജെ. ആൽവിൻ ആന്റണി , ആർ. സാരംഗ് എന്നിവർ തയാറാക്കിയ 'ശങ്കരണി' എന്ന വെർച്വൽ ചാറ്റ് ബോട്ടിന്റെ (വെബ്സൈറ്റ് സഹായി/വെബ് സൈറ്റ് മാർഗദർശി) ഉദ്ഘാടനം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി നിർവഹിച്ചു.
തുടർന്ന് ചാറ്റ് ബോട്ടിന്റെ സാങ്കേതിക പരിശോധന ബെന്നി സേവിയർ (റിയാഫൈ ടെക്നോളജീസ് സ്ഥാപനത്തിന്റെ ഉപമേധാവി) നടത്തി. ഇത് ഇപ്പോൾ കോളജ് വെബ്സൈറ്റുമായി സമന്വയിപ്പിച്ചിരിക്കുകയാണ്, എന്നാൽ ഭാവിയിൽ അത് കോളജിന് പുറത്തേക്കും വ്യാപിപ്പിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾക്കും കുറഞ്ഞ ചെലവിൽ അല്ലെങ്കിൽ സൗജന്യമായി ലഭ്യമാക്കാനുള്ള പദ്ധതിയുണ്ട്.
എഐ ആൻഡ് ഡിഎസ് വിഭാഗത്തിലെ വിദ്യാർഥികളും എഐ ക്ലബ്ബും കൂടിച്ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. യോഗത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.എസ്. മുരളി, എഐ ആൻഡ് ഡിഎസ് വിഭാഗം മേധാവി ഡോ. എസ്. ശാരിക , ചീഫ് ടെക്നോളജി ഓഫീസർ പി.വി. രാജാരാമൻ എന്നിവർ സംസാരിച്ചു.