ഓട്ടൻ തുള്ളലിലൂടെ ലഹരി വിരുദ്ധ ബോധവത്കരണം
1537824
Sunday, March 30, 2025 4:50 AM IST
മൂവാറ്റുപുഴ: ഓട്ടൻ തുള്ളലിലൂടെ ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുമായി മൂവാറ്റുപുഴ എക്സൈസ്. ലഹരി ഉപയോഗത്തെത്തുടർന്ന് ജീവിതം തകരുന്ന കഥ പറയുന്ന സന്ദേശം ഓട്ടൻതുള്ളലിലൂടെ ഗ്രന്ഥശാല അങ്കണത്തത്തിൽ അവതരിപ്പിക്കുകയാണ് എക്സൈസ് ഉദ്യോഗസ്ഥർ.
ഇതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷനുമായി സഹകരിച്ച് പണ്ടപ്പിള്ളി നാഷണൽ ലൈബ്രറി ലഹരി വിമുക്ത പരിപാടി സംഘടിപ്പിച്ചു.
എക്സൈസ് ഉദ്യോഗസ്ഥൻ കൂടിയായ വി. ജയരാജ് ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. ഓട്ടതുള്ളൽ അവസാനിച്ചതോടെ കാണികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഇതോടനുബന്ധിച്ച് ചേർന്ന് യോഗം താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് ജോഷി സ്കറിയ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടോമി വള്ളമറ്റം അധ്യക്ഷത വഹിച്ചു.