മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു
1537816
Sunday, March 30, 2025 4:40 AM IST
കൊച്ചി: അങ്കമാലി മേരി മാതാ പ്രോവിന്സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിന്‍സെന്‍ഷ്യന്‍ സർവീസ് സൊസൈറ്റിയും അങ്കമാലി റോട്ടറി ക്ലബ് ഗ്രേറ്ററും ചേര്‍ന്ന് മെന്‍സ്ട്രല്‍ ഹൈജീനും മെന്‍സ്ട്രല്‍ കപ്പിന്റെ പ്രാധാന്യവും സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
അങ്കമാലി എസ്എംഇ കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മേരി മാതാ പ്രോവിന്സിന്റെ സോഷ്യല്‍ വര്‍ക്ക് ഡയറക്ടറും വിന്‍സെന്‍ഷ്യന്‍ സര്‍വീസ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് സെക്രട്ടറിയുമായ ഫാ. ഡിബിന്‍ പെരിഞ്ചേരി അധ്യക്ഷത വഹിച്ചു. എസ്എംഇ കോളജ് വൈസ് പ്രിന്‍സിപ്പൽ ബിനി സെബാസ്റ്റ്യന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ആലുവ രാജഗിരി ആശുപത്രിയിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ. എ.കെ. സിന്ധ്യ ക്ലാസിന് നേതൃത്വം നല്കി . എസ്എംഇ കോളജ് വിദ്യാര്‍ഥിനികള്‍ക്ക് അങ്കമാലി റോട്ടറി ക്ലബ്ബിന്റെ പിന്തുണയോടെ സൗജന്യ മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്തു.
വിഎസ്എസ് സോഷ്യല്‍ വര്‍ക്കര്‍ ജോസഫീന ദേവസിക്കുട്ടി, അങ്കമാലി എസ്എംഇ കോളജ് എംഎല്‍ടി അധ്യയന വിഭാഗം പ്രഫസർ വൃന്ദ എന്നിവര്‍ പ്രസംഗിച്ചു.