പണംവച്ച് ചൂതുകളി: ആറു പേരെ പിടികൂടി
1538224
Monday, March 31, 2025 4:05 AM IST
കൊച്ചി: പണംവച്ച് ചൂതുകളി നടത്തിയ ആറുപേരെ പോലീസ് പിടികൂടി. ഇടപ്പള്ളി കണ്ടംഗകുളം കെ.എം. ബഷീര്‍ (53), പോണേക്കര കടപ്ലായില് കെ.എന്‍. ടിജി (41), ഇടപ്പള്ളി സൊസൈറ്റിപ്പടി അനോട്ടിപ്പറമ്പില് മന്‍സൂര്‍ (41),
ഇടപ്പള്ളി കുന്നുംപുറം സ്വദേശികളായ മണോലിപ്പറമ്പില് എം.എ.മജീദ് (46), പുളിക്കപ്പറമ്പില്‍ പി.എച്ച്. റഹിം, പീഡിയക്കല്‍ പി.എം. നാസര്‍ എന്നിവരെയാണ് ചേരാനെല്ലൂര്‍ പോലീസ്പിടികൂടിയത്.
ചേരാനെല്ലൂര്‍ സിഐ ആര്. വിനോദിന്റെ നേതൃത്വത്തില്‍ ചേരാനെല്ലൂര്‍ തൈക്കാവ് ഭാഗത്തെ എവണ്‍ സബ് ടൂറിസ്റ്റ് ഹോമില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്നും 42,890 രൂപയും കളിക്കാന്‍ ഉപയോഗിച്ച ചീട്ടുകളും പോലീസ് പിടിച്ചെടുത്തു.