കലൂര്‍ സ്റ്റേഡിയം അപകടം: : ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായിട്ടില്ല -ജിസിഡിഎ
1537836
Sunday, March 30, 2025 4:59 AM IST
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തല്‍ നടന്ന നൃത്തപരിപാടിക്കെത്തിയ ഉമാ തോമസ് എംഎല്‍എ വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്തിരുന്ന രണ്ട് ജീവനക്കാരെ തിരിച്ചെടുത്തതായി ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള. സംഭവത്തില്‍ ജിസിഡിഎക്ക് നേരിട്ട് പങ്കില്ലെന്നുള്ള പോലീസ് റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് നടപടി.
പരിപാടി നടക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ കൃത്യമായി അവര്‍ എഴുതി നല്‍കിയിരുന്നു. അതേസമയം ജീവനക്കാര്‍ക്കെതിരെയുള്ള തുടര്‍നടപടികളില്‍ അന്തിമ തീരുമാനമായിട്ടില്ല. ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആവശ്യമെങ്കില്‍ അവര്‍ക്ക് താക്കീത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.