മാലിന്യമുക്ത പ്രഖ്യാപനം നടത്തി
1538243
Monday, March 31, 2025 4:43 AM IST
നെടുമ്പാശേരി പഞ്ചായത്ത്
നെടുമ്പാശേരി: മാലിന്യമുക്ത നവകേരളം കാമ്പയിനിന്റെ ഭാഗമായി നെടുമ്പാശേരി പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനില്‍ അധ്യക്ഷനായിരുന്നു. ഇതിന്റെ ഭാഗമായി പൊതുകാനകളിലേക്ക് ഒഴുക്കുന്ന മാലിന്യ പൈപ്പുകള്‍ കണ്ടെത്തി അടച്ചു.
നിയമലംഘനങ്ങള്‍ക്കെതിരെ പരിശോധനകള്‍ കര്‍ശനമാക്കി. ഹരിതകര്‍മസേനയുടെ ഹരിതമിത്രം ആപ്പ് വഴിയുളള സേവനം 100 ശതമാനം കൈവരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ഏ.വി. സുനിൽ പറഞ്ഞു.
വരാപ്പുഴ പഞ്ചായത്ത്
വരാപ്പുഴ: വരാപ്പുഴ പഞ്ചായത്തിനെ സമ്പൂർണ ശുചിത്വ പഞ്ചായത്തായി ജില്ലാപഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് അധ്യക്ഷയായി. റാണി മത്തായി, ഹാൻസൻ മാത്യു, സി.വി. ജിജി, എൻ.എസ്. സ്വരൂപ്, പ്രിയ ഭരതൻ എന്നിവർ സംസാരിച്ചു.
ചേന്ദമംഗലം പഞ്ചായത്ത്
ചേന്ദമംഗലം: ചേന്ദമംഗലം പഞ്ചായത്തിനെ സമ്പൂർണ മാലിന്യമുക്ത പഞ്ചായത്തായി അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് വിനോദ് രാജ് പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ അധ്യക്ഷയായി. ഹരിത വിനോദ സഞ്ചാര കേന്ദ്രത്തിനുളള പുരസ്കാരം പാലിയം വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പ്രതിനിധി എഡിഎമ്മിൽ നിന്നും എറ്റുവാങ്ങി.
ഉദയംപേരൂർ പഞ്ചായത്ത്
ഉദയംപേരൂർ: ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ചു. ചിത്രകാരൻ ബിനുരാജ് കലാപീഠം പ്രഖ്യാപനം നടത്തി. ചടങ്ങിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി നിർവഹിച്ചു. വൈസ് പ്രസിഡന്റ് എസ്.എ.ഗോപി അധ്യക്ഷത വഹിച്ചു.
വടക്കേക്കര പഞ്ചായത്ത്
വടക്കേക്കര: വടക്കേക്കര പഞ്ചായത്തിനെ സമ്പൂർണ ശുചിത്വ പഞ്ചായത്തായി പ്രസിഡന്റ് രശ്മി അനിൽകുമാർ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ് അധ്യക്ഷനായി.
ഏഴിക്കര പഞ്ചായത്ത്
ഏഴിക്കര: ഏഴിക്കര പഞ്ചായത്തിനെ സമ്പൂർണ മാലിന്യ മുക്തമായി പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രതീഷ് അധ്യക്ഷനായി.