എംഡിഎംഎയുമായി മൊത്ത വില്പനക്കാരൻ കുടുങ്ങി
1538225
Monday, March 31, 2025 4:05 AM IST
ആലുവ: എംഡിഎംഎയുമായി ഒരാൾ പിടിയിൽ. ആലങ്ങാട് വാടകയ്ക്ക് താമസിക്കുന്ന വൈപ്പിൻ വളപ്പ് പുളിക്കൽ വീട്ടിൽ ഷാജി ചിന്നപ്പൻ (53)നെയാണ് 48 ഗ്രാം എംഡിഐഎയുമായി ആലുവ പോലീസ് പിടികൂടിയത്.
ദേശീയപാതയിൽ മുട്ടത്ത് ഹോട്ടലിനു മുന്നിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രാസലഹരിയുടെ മൊത്ത വില്പനക്കാരനാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ പേരിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ നിലവിലുണ്ട്.