നാടകാവതരണവും പുസ്തക പ്രകാശനവും
1537810
Sunday, March 30, 2025 4:07 AM IST
കൊച്ചി : റവ.ഡോ.വില്‍സണ്‍ തറയില്‍ എഴുതിയ വിശുദ്ധ ചാവറയച്ചന് ജീവിതവും സാഹിത്യകൃതികളും എന്ന പുസ്തകത്തിന്റെ പ്രകാശനവും നാടകാവതരണവും ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നാളെ നടക്കും. വൈകുന്നേരം 5.30ന് ചാവറ പബ്ലിക് ലൈബ്രറി ഹാളില്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രഫ.കെ സച്ചിദാനന്ദന് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരന് അശോകന് ചരുവില്‍ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങും.
നാഷണല്‍ ബെസ്റ്റ് ടീച്ചേഴ്സ് അവാര്‍ഡ് നേടിയ ഭരതന് മാസ്റ്റര്‍ പുസ്തക പരിചയം നടത്തും. സിഎംഐ സഭ പ്രിയോര്‍ ജനറാള്‍ റവ. ഡോ. തോമസ് ചാത്തംപറമ്പില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം ജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ് , സിഎംഐ വികാര്‍ ജനറാള്‍ ഫാ. ജോസി താമരശേരി, തൃശൂര്‍ ദേവമാതാ പ്രോവിന്‍സ് പ്രൊവിന്‍ഷ്യാള്‍ റവ. ഡോ. ജോസ് നന്ദിക്കര, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്, ഫാ.വില്‍സണ്‍ തറയില്‍ എന്നിവര്‍ പ്രസംഗിക്കും.
തുടർന്നു വിശുദ്ധ ചാവറയച്ചന്റെ ഖണ്ഡകാവ്യമായ 'അനസ്താസ്യായുടെ രക്തസാക്ഷ്യം' നാടകാവിഷ്കാരമായി അവതരിപ്പിക്കും. സുനി ചെറിയാന് സംവിധാനവും ഫാ.വില്‍സണ്‍ തറയില്‍ സിഎംഐ, രചനയും നിര്‍വഹിച്ച നാടകം ക്രൈസ്റ്റ് ഇരിങ്ങാലക്കുടയാണ് അവതരിപ്പിക്കുന്നതെന്നു ഫാ. അനില്‍ ഫിലിപ്പ് അറിയിച്ചു.