‘ബിഷപ്പിനെതിരെയുള്ള കേസ് പിൻവലിക്കണം’
1537823
Sunday, March 30, 2025 4:50 AM IST
കോതമംഗലം: ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരെയുള്ള കേസ് പിൻവലിക്കണമെന്ന് മുൻ മന്ത്രി ടി.യു. കുരുവിള. കേരള കോണ്ഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഎഫ്ഒ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകൾ പഴക്കമുള്ള പഴയ ആലുവ - മൂന്നാർ രാജപാത വെള്ളപ്പൊക്കം മൂലം തകർന്നതിനെതുടർന്നാണ് ഗതാഗതം നിലച്ചത്.
140 വർഷം പഴക്കമുള്ള ആലുവ - മൂന്നാർ റോഡ് എത്രയും വേഗം തുറക്കണമെന്നും ഏകപക്ഷീയമായി വനം വകുപ്പ് റോഡ് അടച്ച നടപടിയിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നും കേന്ദ്ര വനം വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ട വിവരം കെ. ഫ്രാൻസിസ് ജോർജ് എംപി അറിയിച്ചു. കോതമംഗലത്ത് പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ ഏകദിന ഉപവാസം ചെയർമാൻ പി.ജെ. ജോസഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. നിയോജക മണ്ഡലം പ്രസിഡന്റ് എ.ടി. പൗലോസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം, ജോമി തെക്കേക്കര, റോയി സ്കറിയ, സി.കെ സത്യൻ, റാണിക്കുട്ടി ജോർജ്, ജോർജ് അന്പാട്ട്, ആന്റണി ഒലിയപ്പുറം, ബിജു വെട്ടിക്കുഴ, ജോജി സ്കറിയ, കെ.എം എൽദോസ്, ബിജോയി പി. ജോസഫ്, ജോസ് കവളമാക്കൽ, തോമസ് തെക്കേക്കര, ലിസി പോൾ, മാമച്ചൻ സ്കറിയ, ബിനോയി ജോസഫ്,
ഷാജി അന്പാട്ട്കുടി, വി.പി. എൽദോസ്, ജോണി പുളിന്തടം, കെ.എം. ജോർജ്, ജോസ് തുടുമേൽ, സജി തെക്കേക്കര, ജോസീ ജോസ്, എ.വി. ജോണി, ജോസ് കൈതക്കൽ, ഡി. കോര, ജോസി പോൾ, ജോസ് കാക്കാനാട്ട്, പി.ഡി ബേബി എന്നിവർ പ്രസംഗിച്ചു.