ആലുവ ജില്ലാ ആശുപത്രിക്ക് 95 ലക്ഷം അനുവദിച്ചു
1538247
Monday, March 31, 2025 4:43 AM IST
ആലുവ: ബെന്നി ബഹനാൻ എംപിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയായ ഒപ്പമുണ്ട് എംപി എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ആലുവ ജില്ലാ ഗവൺമെന്റ് ആശുപത്രിയുടെ നവീകരണത്തിനായി 95 ലക്ഷം രൂപ ബിപിസിഎൽ സിഎസ്ആർ ഫണ്ടിൽ നിന്നും അനുവദിച്ചു.
ഗൈനക്കോളജി വിഭാഗത്തിലെ ലേബർ റൂം, അത്യാഹിത വിഭാഗത്തിലെ ഓപ്പറേഷൻ തീയേറ്റർ എന്നിവയുടെ പുനരുദ്ധാരണം, റേഡിയോളജി വിഭാഗത്തിൽ ജനറേറ്റർ, ആശുപത്രിയിൽ സൗണ്ട് സിസ്റ്റം സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തികൾക്കാണ് തുക അനുവദിച്ചത്.