വഴിവിളക്കിനായി ഭിക്ഷയെടുക്കൽ സമരം നടത്തി യൂത്ത് കോൺഗ്രസ്
1538249
Monday, March 31, 2025 4:43 AM IST
തൃപ്പൂണിത്തുറ: വഴിവിളക്ക് വാങ്ങുന്നതിന് വേണ്ടി തൃപ്പൂണിത്തുറ നഗരസഭയ്ക്കായി യൂത്ത് കോൺഗ്രസ് ഭിക്ഷയെടുക്കൽ സമരം നടത്തി.
മൂന്ന് വർഷമായി എരൂർ റെയിൽവേ മേൽപ്പാലത്തിലെ വഴിവിളക്കുകൾ പ്രവർത്തനക്ഷമമല്ലാത്തത് മൂലം പാലത്തിലുണ്ടായ വാഹനാപകടങ്ങളിൽ രണ്ട് മരണങ്ങൾ സംഭവിച്ചിട്ടുപോലും നടപടികൾ സ്വീകരിക്കാൻ കഴിവില്ലാത്ത നഗരസഭയ്ക്ക് പുതിയ വഴിവിളക്കുകൾ വാങ്ങുന്നതിനായിട്ടാണ് പ്രതിഷേധ സൂചകമായി ഒരു രൂപ നാണയം തൃപ്പൂണിത്തുറ നഗരസഭയ്ക്ക് കൈമാറാനായി നാട്ടുകാരിൽ നിന്നും ഭിക്ഷയെടുത്തത്.
യൂത്ത് കോൺഗ്രസ് എരൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭിക്ഷ യാചന സമരം നഗരസഭ കൗൺസിലർ പി.ബി. സതീശൻ ഉദ്ഘാടനം ചെയ്തു. വിനു സിറിൽ അധ്യക്ഷത വഹിച്ചു.