പതാകകൾ നശിപ്പിച്ചതായി പരാതി
1538242
Monday, March 31, 2025 4:43 AM IST
പറവൂർ: സിപിഎം ചിറ്റാറ്റുകര വെസ്റ്റ് ലോക്കൽ കമ്മിറ്റിയിലെ മാച്ചാംതുരുത്തിൽ സിപിഎമ്മിന്റെ കൊടിയും തോരണങ്ങളും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി.
പാല്യത്തുരുത്തിൽ കഴിഞ്ഞ ദിവസം നടന്ന കെ.യു. ദാസ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി മാച്ചാംതുരുത്ത് ഷാപ്പുപടിയിൽ കെട്ടിയിരുന്ന പതാകകളാണ് നശിപ്പിച്ചത്. പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസെടുത്തു.
സാമൂഹ്യ വിരുദ്ധരായ പ്രതികളെ ഉടൻ പിടികൂടണമെന്ന് ലോക്കൽ സെക്രട്ടറി കെ.ടി. ഭഗവാൻ ആവശ്യപ്പെട്ടു.