തൃപ്പൂണിത്തുറയിൽ എബിസി സെന്റർ തുറന്നു
1537813
Sunday, March 30, 2025 4:40 AM IST
തൃപ്പൂണിത്തുറ: ജില്ലയിലെ നഗരസഭകളിലെ ആദ്യ എബിസി സെന്റർ തൃപ്പൂണിത്തുറയിൽ തുറന്നു. തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിനായി തൃപ്പൂണിത്തുറ മൃഗാശുപത്രിയോട് ചേർന്ന് നിർമിച്ച എബിസി സെന്റർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ കെ.കെ.പ്രദീപ്കുമാർ, സ്ഥിരം സമിതിയധ്യക്ഷരായ ജയ പരമേശ്വരൻ, ദീപ്തി സുമേഷ്, സി.എ.ബെന്നി, ശ്രീലത മധുസൂദനൻ, യു.കെ. പീതാംബരൻ തുടങ്ങിയവർ പ്രസംഗിച്ചു.
30 ലക്ഷം രൂപ ചെലവഴിച്ച് നിർമാണം പൂർത്തീകരിച്ച എബിസി സെന്ററിൽ പ്രതിദിനം16 നായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ കഴിയും.