മലങ്കര കാത്തലിക് അസോസിയേഷന് കർമ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്
1537828
Sunday, March 30, 2025 4:50 AM IST
മൂവാറ്റുപുഴ: മലങ്കര കത്തോലിക്ക സഭയുടെ അല്മായ പ്രസ്ഥാനമായ മലങ്കര കാത്തലിക് അസോസിയേഷന്റെ 2025 വർഷത്തെ കർമ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മൂവാറ്റുപുഴ വാഴപ്പിള്ളി രൂപത കാര്യാലത്തിൽ നടക്കും. ബിഷപ് യൂഹാനോൻ മാർ തെയഡോഷ്യസ് ഉദ്ഘാടനം ചെയ്യും.
പദ്ധതികളുടെ പ്രകാശനം മാത്യു കുഴൽനാടൻ എംഎൽഎ നിർവഹിക്കും. രൂപത എംസിഎ പ്രസിഡന്റ് എൻ.ടി. ജേക്കബ് ഞാറക്കാട്ട് അധ്യക്ഷത വഹിക്കും. ബിഷപ് ഏബ്രഹാം മാർ യൂലിയോസ് അനുഗ്രഹപ്രഭാഷണം നടത്തും. സമ്മേളനത്തിൽ രൂപത വികാരി ജനറൽ തോമസ് ഞാറക്കാട്ട് കോറെപ്പിസ്കോപ്പ സന്ദേശം നൽകും.
എംസിഎ സഭാതല പ്രസിഡന്റ് എസ്.ആർ. ബൈജു മുഖ്യപ്രഭാഷണം നടത്തും. ഫാ. ജോർജ് മാങ്കുളം, ഫാ. പൗലോസ് കിഴക്കിനേടത്ത്, ഫാ. വർഗീസ് മഠത്തിക്കുന്നത്ത്, എൽദോ പുക്കുന്നേൽ, വി.സി. ജോർജ്കുട്ടി, ചാക്കോ ടി. വർഗീസ്, സുഭാഷ് വെട്ടിക്കാട്ടിൽ, സി.ബി. ഷിബു, എബിഷ് കുരാപ്പിള്ളിൽ, സജീവ് ജോർജ്, എൽസി ജോയി, ഷിബു പനച്ചിക്കൽ, ടോമി കടവിൽ, മേരി കുര്യൻ, മേരി ടവേഴ്സ് എന്നിവർ പ്രസംഗിക്കും.