പീഡനം: പ്രതിക്കെതിരേ പോക്സോ കേസ്
1538235
Monday, March 31, 2025 4:36 AM IST
തോപ്പുംപടി: കണ്ണമാലി പോലീസ് സ്റ്റേഷൻ പരിധിയിൽ 18കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി. സംഭവം പുറത്തറിഞ്ഞതോടെ ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടി ബന്ധുവായ സ്ത്രീയോട് വിവരം പറയുകയും ഇവർ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാ നത്തിൽ പോലീസ് വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.
അയൽവാസിയായ ബന്ധുവാണ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി പോലീസിനോടു പറഞ്ഞത്. പെൺകുട്ടി മജിസ്ട്രേറ്റിന് മുന്പാകെ രഹസ്യ മൊഴി നൽകി.