എഎംഎഐ ജില്ലാ സമ്മേളനം
1538238
Monday, March 31, 2025 4:36 AM IST
കൊച്ചി: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ എറണാകുളം ജില്ലാ സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എസ്. ഈശ്വരന് ഉദ്ഘാടനം ചെയ്തു. ആയുര്‍വേദത്തിന് ചികിത്സാരീതികള്‍ പൊതുജനങ്ങളിലേക്ക് കൂടുതല്‍ എത്തിച്ചേരണമെന്ന് അദ്ദേഹം പറഞ്ഞു.
ഹൈബി ഈഡന് എംപി മുഖ്യാതിഥിയായിരുന്നു. എഎംഎഐ നീ ക്ലിനിക്കിന്റെ ലോഗോ പ്രകാശനവും ജില്ലാതല ഉദ്ഘാടനവും എംപി നിര്‍വഹിച്ചു. കൊച്ചി മേഴ്സി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ഡോ. മനു ആര്. മംഗലത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. സി.ഡി. ലീന മുഖ്യപ്രഭാഷണം നടത്തി.
നാട്ടുവൈദ്യത്തിന്റെ മറവില്‍ വ്യാജ ചികിത്സാ പ്രചരിപ്പിക്കുന്നത് തടയണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി ഡോ. മനു ആര്. മംഗലത്ത് (പ്രസിഡന്റ്), ഡോ. എലിസബത്ത് മാത്യു (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.