ഏഴു കിലോ കഞ്ചാവുമായി യുവാവ് കുടുങ്ങി
1537589
Saturday, March 29, 2025 4:36 AM IST
ആലുവ: എടത്തല നാലാംമൈൽ എംഇഎസ് കവലയ്ക്ക് സമീപത്ത് നിന്ന് ഏഴ് കിലോഗ്രാമിലേറെ കഞ്ചാവുമായി ബംഗാൾ മുർഷിദാബാദ് സ്വദേശി അബ്ദുള്ള മാലിത്യ(27)നെ എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദ് അറസ്റ്റു ചെയ്തു.
രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. വാഴക്കുളം വ്യവസായ മേഖലയിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ചില്ലറ വില്പന നടത്താൻ കൊണ്ടുപോകുന്നതിനിടെയാണ് പ്രതി കുടുങ്ങിയത്.