ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെതിരെയുള്ള കേസ് ജനാധിപത്യ വിരുദ്ധം: കേരള കോണ്‍ഗ്രസ്
1537587
Saturday, March 29, 2025 4:27 AM IST
കൊച്ചി: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ആലുവ മൂന്നാര്‍ രാജപാതയിലൂടെ ജനകീയ മുന്നേറ്റം നയിച്ച് പ്രതിഷേധിച്ചതിന് ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അടക്കമുള്ളവര്‍ക്കെതിരെ വനം വകുപ്പ് എടുത്ത കേസ് ജനാധിപത്യവിരുദ്ധമെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം. കേസ് പിന്‍വലിക്കണമെന്നും ആലുവ മൂന്നാര്‍ പാത ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. സേവി കുരിശുവീട്ടില്‍, ജിസണ് ജോര്‍ജ്, അലന് ജോര്‍ജ്, വിനോദ് തമ്പി, കെ.എം. ജോര്‍ജ്, ബോബി കുറുപ്പത്ത്, ജോബ് പുത്തിരിക്കല്‍, രാജു വടക്കേക്കര, ജോഷ്വ തായങ്കേരി, പി.ജെ. ആന്റണി, ബേബി ഈരാത്ര, സന്തോഷ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.