ലോക്കൽ സമ്മേളനം ഇന്നും നാളെയും
1537580
Saturday, March 29, 2025 4:27 AM IST
മൂവാറ്റുപുഴ : സിപിഐ മാറാടി ലോക്കൽ സമ്മേളനം ഇന്നും നാളെയും നടക്കും. ഇന്നു വൈകുന്നേരം അഞ്ചിന് പ്രകടനവും പൊതുസമ്മേളനവും നടക്കും. മണ്ണത്തൂർ കവലയിൽ നടക്കുന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗം ബാബു പോൾ ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ 10ന് എസ്എൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സി പിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എൽദോ ഏബ്രഹാം ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗം എൻ. അരുണ്‍, സിപിഐ ജില്ലാ എക്സിക്യുട്ടീവംഗം കെ.എ. നവാസ് തുടങ്ങിയവർ പ്രസംഗിക്കും.