ആർട്സ് ഫെസ്റ്റ്
1537579
Saturday, March 29, 2025 4:27 AM IST
കോതമംഗലം: നെല്ലിമറ്റം എംബിറ്റ്സ് എൻജിനീയറിംഗ് കോളജിലെ ആർട്സ് ഫെസ്റ്റായ റിഥം’25ന് തുടക്കമായി. സിനിമ താരവും മുൻ മിസ് കേരള റണ്ണറപ്പ് കൂടിയായ അന്ന സൂസൻ റോയി ഉദ്ഘാടനം ചെയ്തു.
കോളജ് ചെയർമാൻ കെ.പി. മാത്യു കുന്നശേരി അധ്യക്ഷത വഹിച്ചു. ഇന്ന് സമാപിക്കുന്ന റിഥം’25ൽ വിദ്യാർഥികളുടെ വിവിധ കലാമത്സരങ്ങളോടൊപ്പം വിവിധ കോളജുകളെ പങ്കെടുപ്പിച്ച് മ്യൂസിക് ബാൻഡ് ഷോ മത്സരമായ മേഥ്യ, ഡാൻസ് മത്സരം താണ്ഡവ്, തീം ഷോ മത്സരം അനോഘി എന്നിവയും നടക്കും.
റാപ്പ് സിംഗർ ഫെജോ നയിക്കുന്ന മ്യൂസിക് ഷോ, അർജുനാഡോ നയിക്കുന്ന ഡിജെ ഷോയും നടത്തും. കോളജിൽ നടന്ന കായിക മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും നടത്തി.
മാർ തോമ ചെറിയപള്ളി വികാരി ഫാ. ജോസ് മാത്യു തച്ചേത്ത്കൂടി, സെക്രട്ടറി ബിനോയ് തോമസ് മണ്ണഞ്ചേരി, ട്രഷറർ ബിനു കെ. വർഗീസ്, കോളജ് യൂണിയൻ ചെയർമാൻ ബെറ്റ്സണ്‍ ബാബു, കോളജ് പ്രിൻസിപ്പൽ ഡോ. തോമസ് ജോർജ്, ആർട്സ് ക്ലബ് സെക്രട്ടറി എ. ഗോപിക എന്നിവർ പ്രസംഗിച്ചു.