കടാതിയിൽ മോഷണ പരന്പര
1537577
Saturday, March 29, 2025 4:11 AM IST
മൂവാറ്റുപുഴ: കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളിയുടെ പള്ളിത്താഴം ജംഗ്ഷനിലുള്ള മാർകൗമ കുരിശുപള്ളിയുടെ മുൻവശത്തെ അഞ്ച് കിലോഗ്രാമുള്ള ഓട്ടു തൂക്കുവിളക്കും മേക്കടന്പ് കുരിശുംതൊട്ടിയുടെ ഒന്നര കിലോഗ്രാമുള്ള ഓട്ടുനിലവിളക്കും കഴിഞ്ഞ രാത്രിയിൽ കാണാതായി.
കഴിഞ്ഞ ഫെബ്രുവരി 22ന് പള്ളിയുടെ പാരീഷ് ഹാളിനോട് ചേർന്ന് ഏഴ് സ്റ്റീൽ ടാപ്പുകളും മോഷണം പോയിരുന്നു. അധികൃതർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സമീപ പ്രദേശത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.