വിസാറ്റ് എൻജി. കോളജിൽ ടെക് ഫെസ്റ്റും കോളജ് ഡേയും
1537576
Saturday, March 29, 2025 4:11 AM IST
ഇലഞ്ഞി: വിസാറ്റ് എൻജിനീയറിംഗ് കോളജിൽ കോളജ് ഡേ ആഘോഷവും ടെക് ഫെസ്റ്റും നടത്തി. ഗായിക ഇന്ദുലേഖ വാര്യർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഇന്ദുലേഖ വാര്യറുടെ റാപ്പ് മ്യൂസിക് ഫ്യൂഷനും മെക്കാനിക്കൽ വിഭാഗം അസിസ്റ്റന്റ് പ്രഫ. രോഹിണി വിജയന്റെ കളരിപ്പയറ്റ് പ്രകടനവും നടന്നു.
വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഡോ. കെ. ദിലീപ്, വിസാറ്റ് എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.ജെ. അനൂപ്, വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. രാജു മാവുങ്കൽ, ഷാജി ആറ്റുപുറം തുടങ്ങിയവർ പങ്കെടുത്തു.