വനംവകുപ്പിനെതിരെ നടപടി വേണമെന്ന് കേരള കോണ്ഗ്രസ് -ജേക്കബ്
1537575
Saturday, March 29, 2025 4:11 AM IST
കോതമംഗലം : ആലുവ-മൂന്നാർ രാജപാത പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് നടന്ന ജനമുന്നേറ്റ യാത്രയ്ക്ക് പിന്തുണ നൽകിയ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനും ഡീൻ കുര്യാക്കോസ് എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കുമെതിരെ കള്ളകേസെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള കോണ്ഗ്രസ് -ജേക്കബ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി അവശ്യപ്പെട്ടു.
വനം വകുപ്പ് കൈയേറിയിരിക്കുന്ന പിഡബ്ല്യുഡി റോഡ് എത്രയും വേഗം ഒഴിവായി ആലുവ-മൂന്നാർ രാജപാത പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഇ.എം. മൈക്കിൾ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു. പി.വി. അവറാച്ചൻ, മാത്യു കൊറ്റം, സി.പി. ജോസ്, ജോയി കവുങ്ങുംപിള്ളിൽ, എ.ആർ. ചെറിയാൻ, റ്റി.വി ബേബി, എം.ടി. വർക്കി എന്നിവർ പ്രസംഗിച്ചു.