മുളന്തുരുത്തി ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ്
1537573
Saturday, March 29, 2025 4:11 AM IST
പിറവം: മുളന്തുരുത്തി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡയാലിസിസ് യൂണിറ്റിന് കെട്ടിടം നിർമാണത്തിനായി ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചതായി അനൂപ് ജേക്കബ് എംഎൽഎ അറിയിച്ചു.
രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിനായി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കോർപ്പറേഷന് എംഎൽഎ കത്ത് നൽകിയത്.
തുടർന്നാണ് ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നും തുക അനുവദിച്ചത്.
മുളന്തുരുത്തി. കീച്ചേരി എന്നീ കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ പുതിയ തസ്തികൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ധനകാര്യ മന്ത്രിക്കും, ആരോഗ്യ മന്ത്രിക്കും കത്തു നൽകിയിട്ടുണ്ടെന്ന് എംഎൽഎ അറിയിച്ചു.