കീരംപാറ സന്പൂർണ മാലിന്യമുക്ത പഞ്ചായത്ത്
1537571
Saturday, March 29, 2025 4:11 AM IST
കോതമംഗലം: സന്പൂർണ മാലിന്യമുക്ത പഞ്ചായത്തായി കീരംപാറ പഞ്ചായത്തിനെ പ്രഖ്യാപിച്ചു. ബ്ലോക്ക് സന്പൂർണ മാലിന്യമുക്ത പഞ്ചായത്തായി കീരംപാറ പഞ്ചായത്തിനെ പ്രഖ്യാപിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.പി. ഗോപി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ, സ്ഥിരം സമിതി അധ്യക്ഷരായ സിനി ബിജു, ജിജോ ആന്റണി, മഞ്ജു സാബു, ബ്ലോക്ക് പഞ്ചായത്തംഗം ജോമി തെക്കേക്കര, പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ മാമച്ചൻ ജോസഫ്, വി.സി ചാക്കോ, അംഗങ്ങളായ ഷാന്റി ജോസ്, ആശ ജയപ്രകാശ്, വി.കെ. വർഗീസ്,
അൽഫോൻസ സാജു, സെക്രട്ടറി വിൻസ്റ്റൻ ഡിസൂസ, അസിസ്റ്റന്റ് സെക്രട്ടറി രവി കുമാർ, കൃഷി ഓഫീസർ ബോസ് മത്തായി, പ്രധാനാധ്യാപകൻ എം. നിയാസ്, സിഡിഎസ് ചെയർപേഴ്സ്ൻ ഗ്രേസി ബേബി, മർച്ചന്റ് നേതാക്കളായ ജിജി എളൂർ, വി.ജെ. മത്തായി, ലൈബ്രററി സെക്രട്ടറി റ്റി. എൽദോസ്, ജോർജ് കുര്യയ്പ്, ജനകീയ വേദി പ്രസിഡന്റ് ജോളി ഐസക്, അങ്കണവാടി സ്റ്റാഫ്, ഹരിത കർമ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
26 ഹരിത കർമസേനാംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. മികച്ച ഹരിത സേവനത്തിന് പുന്നേക്കാട് ലൈബ്രറിക്കും ജനകീയ വേദിക്കും ആദരവ് നൽകി.