കോതമംഗലം കൺവൻഷൻ : ‘ദൈവത്തിന്റെ വഴിയിലൂടെ നടക്കാനാണ് നമ്മോട് ആവശ്യപ്പെടുന്നത്'
1537570
Saturday, March 29, 2025 4:11 AM IST
കോതമംഗലം: ദൈവത്തിന്റെ വഴിയിലൂടെ നടക്കുവാനാണ് ദൈവം നമ്മോട് ആവശ്യപ്പെടുന്നത് ഫാ. റെജി ചവർപ്പനാൽ പറഞ്ഞു. മാർത്തോമ്മമ ചെറിയ പള്ളിയിൽ കോതമംഗലം കണ്‍വൻഷന്റെ മൂന്നാം ദിവസം വചന സന്ദേശം നൽകുകയായിരുന്നു.
ദൈവത്തിന്റെ മക്കളായി തീരുന്പോൾ അനുഗ്രഹം അവകാശമായി നമുക്ക് ലഭിക്കും എന്നും ഓർമപ്പെടുത്തി. 101 അംഗ ഗായക സംഘം ഗാനങ്ങൾ ആലപിച്ചു.
ഇന്നു രാവിലെ 7.30 ന് വിശുദ്ധ മൂന്നിന്മേൽ കുർബാന. 9.30 മുതൽ നടത്തുന്ന പകൽ ധ്യാനത്തിനു തുത്തൂട്ടി ധ്യാന കേന്ദ്രം നേതൃത്വം നൽകും. വൈകീട്ട് ഫാ. ഏബ്രഹാം പി. ഉമ്മൻ വചന സന്ദേശം നൽകും.
ബോധവത്കരണ ക്ലാസ് നടത്തി
കോലഞ്ചേരി: മണ്ണൂർ സീനിയർ സിറ്റിസെൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ’ലഹരി വിരുദ്ധ കേരളം’ ബോധവത്കരണ ക്ലാസ് നടത്തി. യോഗത്തിൽ മുൻ സെക്രട്ടറി ഗോപാലകൃഷ്ണൻനായർ അധ്യക്ഷത വഹിച്ചു. പ്രകൃതി ജീവനത്തെ കുറിച്ച് പി.വി. പോൾ ക്ലാസ്സ് എടുത്തു.