താക്കോൽ ദാനം നിർവഹിച്ചു
1537567
Saturday, March 29, 2025 3:52 AM IST
ചോറ്റാനിക്കര: ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം പണി പൂർത്തീകരിച്ച 102-ാമത്തെ വീടിന്റെ താക്കോൽ ദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ് നിർവഹിച്ചു.
എട്ടാം വാർഡിൽ വടേക്കാട്ട് പുഷ്പ സെൽവരാജിനാണ് വീട് നിർമിച്ച് നൽകിയത്. വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ്, വാർഡംഗങ്ങളായ ഇന്ദിര ധർമരാജൻ, പി.വി. പൗലേസ്, ലൈജു ജനകൻ, വിഇഒ സി. രാജേശ്വരി തുടങ്ങിയവർ പങ്കെടുത്തു.