എറണാകുളം കരയോഗം ശതാബ്ദി ആഘോഷം ഏപ്രില്‍ നാല് മുതൽ
1537566
Saturday, March 29, 2025 3:52 AM IST
കൊച്ചി: എറണാകുളം കരയോഗത്തിന്റെ ഒരു വര്‍ഷം നീളുന്ന ശതാബ്ദിയാഘോഷങ്ങള്‍ക്ക് ഏപ്രില്‍ നാലിനു തുടക്കംകുറിക്കും. ഉച്ചകഴിഞ്ഞു മൂന്നിനു പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. ടിഡിഎം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യാതിഥിയാകും.
ഒരു വര്‍ഷം നീളുന്ന കലാ, സാംസ്കാരിക, സാമൂഹ്യ ക്ഷേമ പദ്ധതികളാണ് തയാറാക്കിയിട്ടുള്ളതെന്ന് ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന് അറിയിച്ചു. ജാതിമത ഭേദമന്യേ സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെ 100 പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ ടിഡിഎം ഹാളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.