മരട് ഇനി മാലിന്യമുക്ത നഗരസഭ
1537565
Saturday, March 29, 2025 3:52 AM IST
മരട്: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മരട് നഗരസഭയെ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു. കുണ്ടന്നൂർ പെട്രോ ഹൗസിൽ നടന്ന ചടങ്ങ് കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ അധ്യക്ഷത വഹിച്ചു.
മാലിന്യം വേർതിരിക്കാൻ ഹരിതകർമ സേനയ്ക്ക് യൂസർഫീ കൈമാറൽ, സംസ്കരണം തുടങ്ങിയ മേഖലകളിൽ മാതൃകാ പ്രവർത്തനം കാഴ്ച വെച്ച വീടുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആദരവ് നൽകി.