ഭിന്നശേഷിക്കാരനായ മധ്യവയസ്കന് പെട്ടിക്കട നൽകി
1537564
Saturday, March 29, 2025 3:52 AM IST
പെരുമ്പാവൂർ: ഭിന്നശേഷിക്കാരനായ മധ്യവയസ്കന് ഉപജീവനത്തിനായി പെട്ടിക്കട നൽകി ആസ്റ്റർ ഡിഎം ഫൌണ്ടേഷനും പീസ് വാലിയും. പെരുമ്പാവൂർ മാവിൻചുവട് സ്വദേശി സജികുമാറിനാണ് ഉപജീവനത്തിനായി പെട്ടികട നൽകിയത്.
മുചക്ര സ്കൂട്ടറിലെ ലോട്ടറി വില്പനയിലൂടെ ഉപജീവനം കണ്ടെത്താൻ ശ്രമിച്ചിരുന്ന സജികുമാർ ആരോഗ്യം മോശമായതോടെയാണ് ഇരുന്നു കച്ചവടം ചെയ്യാനുള്ള അഭ്യർഥനയുമായി പീസ് വാലിയെ സമീപിച്ചത്.
പീസ് വാലി അധികൃതർ സജികുമാറിന്റെ ആവശ്യം ആസ്റ്റർ ഡിഎം ഫൌണ്ടേഷന്റെ ശ്രദ്ധയിൽ എത്തിച്ചതിനെ തുടർന്നു പെട്ടിക്കട എന്ന സജികുമാറിന്റെ സ്വപ്നം പൂവണിയുകയായിരുന്നു.
ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ എജിഎം ലത്തീഫ് കാസിം പെട്ടിക്കട സജികുമാറിന് കൈമാറി.