മയക്കുമരുന്ന്: രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ
1537563
Saturday, March 29, 2025 3:52 AM IST
പെരുമ്പാവൂർ : കഞ്ചാവും ഹെറോയിനുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ എക്സൈസ് പിടിയിൽ. പശ്ചിമബംഗാൾ സ്വദേശികളായ ഇജാജ് അഹമ്മദ് (25)നെ കഞ്ചാവുമായും എസ്.കെ. ഫാഹിജുൽ (20)നെ ഹെറോയിനുമായാണ് പിടികൂടിയത്.
പാലക്കാട്ടുതാഴം പുതിയപാടം - കണ്ടന്തറ റോഡിൽ നിന്നും 29 ഗ്രാം കഞ്ചാവുമായി ഇജാജിനേയും 2.5 ഗ്രാം ഹെറോയിനുമായി ഹാഫിജുലിനേയും കുന്നത്തുനാട് എക്സൈസ് റേഞ്ച് പാർട്ടി പിടികൂടുകയായിരുന്നു.
പ്രിവന്റീവ് ഓഫീസർ സാബു വർഗീസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ജസ്റ്റിൻ ചർച്ചിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിവിൻ, ജിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.