പ​റ​വൂ​ർ: ജി​ല്ല​യി​ലെ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​മാ​ർ​ക്കും ക​ണ്ട​ക്ട​ർ​മാ​ർ​ക്കും വേ​ണ്ടി​യു​ള്ള സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന​യു​ടെ ഉ​ദ്ഘാട​നം നോ​ർ​ത്ത് പ​റ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ഡ്വ. വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് ഓ​ഫീ​സ​ർ സു​നി​ൽ, ആ​സ്റ്റ​ർ ഡി​എം ഫൗ​ണ്ടേ​ഷ​ൻ എ​ജി​എം ല​ത്തീ​ഫ് കാ​സിം എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ആ​സ്റ്റ​ർ ഡി​എം ഫൗ​ണ്ടേ​ഷ​ൻ എ​ക്സി​ലോ​ർ ല​ക്‌​സോ​ട്ടി​ക്ക ഫൗ​ണ്ടേ​ഷ​നു​മാ​യി ചേ​ർ​ന്ന് ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ, എ​യി​ഡ​ഡ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​വ​രു​ന്ന ക്ലി​യ​ർ സൈ​റ്റ് പ​ദ്ധ​തി​യു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് വേ​ന​ൽ അ​വ​ധി കാ​ല​ത്ത് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ആ​യി സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ ഡി​പ്പോ​ക​ളി​ലും ഈ ​സേ​വ​നം ല​ഭ്യ​മാ​ക്കും.