പ്ലൈവുഡ് ഫാക്ടറിക്ക് തീപിടിച്ചു
1537561
Saturday, March 29, 2025 3:52 AM IST
പെരുമ്പാവൂർ : പ്ലൈവുഡ് ഫാക്ടറിക്ക് തീപിടിച്ച് നാശനഷ്ടം. മുടിക്കൽ ചെറുവേലിക്കുന്ന് അമ്പാടൻ വീട്ടിൽ ബഷീറിന്റെ കേരള പ്ലൈവുഡിലാണ് തീ പിടിച്ചത്. ബോയ്ലറിൽ നിന്നാണ് തീ പടർന്നത്. വെള്ളിയാഴ്ച രാത്രി 10 നാണ് തീപിടിത്തം. പെരുമ്പാവൂർ അഗ്നിസുരക്ഷാ സേനയെത്തി തീയണച്ചു.