അമൃത മെഡിക്കല്‍ കോളജില്‍ ബിരുദദാന ചടങ്ങ് നടത്തി
1537560
Saturday, March 29, 2025 3:52 AM IST
കൊച്ചി: അമൃത വിശ്വ വിദ്യാപീഠം സ്കൂള്‍ ഓഫ് മെഡിസിനിലെ ബിരുദദാന ചടങ്ങ് ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. 2019 ബാച്ചില്‍ നിന്നുള്ള 89 വിദ്യാര്‍ഥികളാണ് വൈദ്യപഠനം പൂര്‍ത്തിയാക്കി ബിരുദം ഏറ്റുവാങ്ങിയത്.
കര്‍മ മേഖലയില്‍ മികവ് വര്‍ധിപ്പിക്കേണ്ടത് രാജ്യത്തെ ഓരോ പൗരന്റെയും നിയമം മൂലമുള്ള കര്‍ത്തവ്യമാണെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് ചൂണ്ടിക്കാട്ടി. മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു.
അമൃത സ്കൂള്‍ ഓഫ് മെഡിസിന് പ്രിന്‍സിപ്പല്‍ ഡോ. കെ.പി. ഗിരീഷ് കുമാര്‍ എംബിബിഎസ് ബിരുദദാരികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അമൃത ന്യൂറോളജി വിഭാഗം പ്രഫസര്‍ ഡോ. ജോര്‍ജ് മാത്യൂസ് ജോണ്‍,
അമൃത സ്കൂള്‍ ഓഫ് മെഡിസിന് വൈസ് പ്രിന്‍സിപ്പല്‍ ഡോ. എ. ആനന്ദ് കുമാര്‍, ഫിസിയോളജി വിഭാഗം മേധാവി പ്രഫ. ഡോ. എല്‍. സരസ്വതി, പീഡിയാട്രിക്സ് വിഭാഗം മേധാവി പ്രഫ. ഡോ. സി. ജയകുമാര്‍, അനാട്ടമി വിഭാഗം മേധാവി ഡോ. മിന്നി പിള്ള എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.