മൂഴിക്കുളം ശാലയിൽ ഏകപാത്ര നാടകം അരങ്ങേറി
1537559
Saturday, March 29, 2025 3:52 AM IST
നെടുമ്പാശേരി: ലോക നാടകദിനത്തിൽ മൂഴിക്കുളം ശാലയിൽ മീര കേശവൻ അവതരിപ്പിച്ച ഏകപാത്ര നാടകം "ചിന്താവിഷ്ട "അരങ്ങിലെത്തി.
നാലു കഥാപാത്രങ്ങളിലൂടെ നടത്തിയ പകർന്നാട്ടം മികച്ച നാടകാനുഭവം നൽകി. സീത, നോറ, മുത്തശ്ശി, നറേറ്റർ എന്നിവയിലൂടെ വികസിച്ച ചിന്താവിഷ്ട സമകാലിക ഇന്ത്യനവസ്ഥ അടയാളപ്പെടുത്തുന്ന ഒന്നായിയിരുന്നു. അരീന തിയേറ്റർ അവതരിപ്പിച്ച നാടകം ഡോ. എം. പ്രദീപൻ സംവിധാനം ചെയ്തു.
എം.കെ.കെ. പോറ്റി നാടക ദിനം ഉദ്ഘാടനം ചെയ്തു. എംജി യൂണിവേഴ്സിറ്റി കലോത്സവവിജയികളായ ശ്രീഹരി എം. ചാക്യാർ (ചാക്യാർകൂത്ത്), കണ്ണൻ പരമേശ്വരൻ (സുഷിരവാദ്യം) എന്നിവരെ സുരേഷ് ശ്രീകണ്ഠേശ്വരത്ത് മൂഴിക്കുളം ശാലയുടെ മലയാളം വാച്ച് , ഗാന്ധി പുസ്തകം എന്നിവ നൽകി അനുമോദിച്ചു. ഡോ. വി. ഉഷ മേനോൻ രചിച്ച അഴലാഴിക്കപ്പുറം ഡയറിക്കുറുപ്പുകളുടെ കവർ പ്രകാശനവും നടന്നു.
തുടർന്ന് നാടക ചർച്ചയും നാട്ടു ഭക്ഷണവും ഉണ്ടായിരുന്നു.