ദേശീയ റഫറിയായി തെരഞ്ഞെടുത്തു
1537558
Saturday, March 29, 2025 3:45 AM IST
കാലടി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ മഹാരാഷ്ട്രയിൽ നടത്തിയ റഫറീസ് എക്സാമിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആൽബർട്ട് ആന്റോയെ ദേശീയ റഫറിയായി നിയമിച്ചു. കാലടി പതിനാലാം വാർഡ് പല്ലിശേരി ആന്റോ-അൽഫോൻസാ ദമ്പതികളുടെ മകനാണ്.
നിലവിൽ കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായും, വിശ്വജ്യോതി പബ്ലിക് സ്കൂൾ അങ്കമാലിയിലെ പരിശീലകനുമാണ്. കേരളാ ഫുട്ബോൾ അസോസിയേഷൻ റഫറിയായും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.