തുതിയൂർ വ്യാകുലമാതാ പള്ളിയിൽ വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കം
1537555
Saturday, March 29, 2025 3:45 AM IST
കാക്കനാട് : തുതിയൂർ വ്യാകുലമാതാ പള്ളിയിൽ കർത്താവിന്റെ മുൾമുടിയുടെയും കാൽവരിമലയിലെ തിരുകുരിശിന്റെയും പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും അങ്കികളുടെ തിരുശേഷിപ്പും ഉൾപ്പെടെ 15,00 വിശുദ്ധരുടെ തിരുശേഷിപ്പുകൾ വണക്കത്തിനായി തുതിയൂർ വ്യാകുലമാതാ ദേവാലയത്തിൽ പ്രതിഷഠിക്കുന്നു.
നാളെ രാവിലെ എട്ടു മുതൽ രാത്രി ഒന്പതു വരെ തിരുശേഷിപ്പുകൾ വണങ്ങാനും പ്രാർഥിക്കാനുമുള്ളഅവസരമുണ്ടായിരിക്കും. ഇറ്റലിയിലെവാഴ്ത്തപ്പെട്ട കാർലോ അക്യൂറ്റസ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പ്രദർശനം ഒരുക്കുന്നത്.
തിരുശേഷിപ്പുകൾ കാണാൻ എത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി വികാരി ഫാ. ടിജോ തോമസ് കോലോത്തു അറിയിച്ചു.