വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുശേഷിപ്പിന് ഇന്ന് ഗോതുരുത്തിൽ സ്വീകരണം
1537554
Saturday, March 29, 2025 3:45 AM IST
പറവൂർ: വിശുദ്ധ സെബസ്ത്യാനോസിന്റെ റോമിൽ നിന്നും കൊണ്ടുവരുന്ന തിരുശേഷിപ്പ് ഇന്ന് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ എത്തും. വൈകിട്ട് 5.30ന് ലിങ്ക് പാലത്തിൽ സ്വീകരിക്കും. അവിടെ നിന്നും ഇരുചക്രവാഹനങ്ങളുടെയും, ക്രൈസ്തവ കലാരൂപങ്ങളുടെയും ഇടവക ജനത്തിന്റെയും അകമ്പടിയോടെ പള്ളിയിൽ എത്തിചേരും.
തുടർന്ന് ആഘോഷമായ ദിവ്യബലിയും തിരുശേഷിപ്പ് വണങ്ങുവാനുള്ള അവസരവും ഉണ്ടായിരിക്കും. നാളെ രാവിലെ ആറ് , 7.30,8.30 വൈകിട്ട് അഞ്ചു മണി സമയങ്ങളിൽ ദിവ്യബലി. രാത്രി 10 മണി വരെ വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുവാനുള്ള അവസരം ഉണ്ടായിരിക്കും. 31 ന് രാവിലെ 7.30 ന് കൃതജ്ഞതാ ബലിയെ തുടർന്ന് തിരുശേഷിപ്പ് റോമിലേക്ക് കൊണ്ടുപോകും.