ഡോ. ജോര്‍ജ് ഇരുമ്പയത്തെ ആദരിച്ചു
1537553
Saturday, March 29, 2025 3:45 AM IST
കൊച്ചി: അര്‍ണോസ് പാതിരി അക്കാഡമിയുടെ നേതൃത്വത്തില്‍ സാഹിത്യകാരനും ഗ്രന്ഥകര്‍ത്താവുമായ ഡോ. ജോര്‍ജ് ഇരുമ്പയത്തെ ആദരിച്ചു. അര്‍ണോസ് പാതിരി പഠനത്തിനും ഗവേഷണത്തിനും ഊര്‍ജം പകര്‍ന്ന സാഹിത്യ നിരൂപകന് എന്ന നിലയിലാണ് ആദരം.
ഇടപ്പള്ളി ചങ്ങമ്പുഴ മഠം ജംഗ്ഷനിലെ അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന ചടങ്ങിൽ ഡോ. കുര്യാക്കോസ് കുമ്പളക്കുഴി, ഡോ. ജോര്‍ജ് തേനാടിക്കുളം, ഡോ. മാത്യു കുരിശുമൂട്ടില്‍, ഫാ. ജോസ് ജേക്കബ്, ബേബി മൂക്കന്, പ്രഫ. ജോണ്‍ തോമസ്, ആന്റണി പുത്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുത്തന്‍പാനയുടെ പരിഷ്കൃത പതിപ്പ് അക്കാഡമി അധികൃതര്‍ ഡോ. ജോര്‍ജ് ഇരുമ്പയത്തിന് കൈമാറി. അര്‍ണോസ് പാതിരിയുടെ ഭാരത പ്രവേശന ജൂബിലിയോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.