പത്താം ക്ലാസുകാരി ഗർഭിണിയായി: ബിരുദ വിദ്യാർഥിക്കെതിരേ കേസ്
1537552
Saturday, March 29, 2025 3:45 AM IST
ആലുവ: ആലുവയിലെ എയ്ഡഡ് സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനി ഗർഭിണിയായ സംഭവത്തിൽ കുന്നുകര സ്വദേശിയായ ബിരുദ വിദ്യാർഥിക്ക് എതിരെ ആലുവ പോലീസ് കേസെടുത്തു. സംഭവം നടന്നത് ആലങ്ങാട് പരിധിയിലാണെന്ന് വ്യക്തമായതിനെ തുടർന്ന് കേസ് ആലുവ വെസ്റ്റ് പോലീസിന് കൈമാറും.
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞതിന് പിന്നാലെ സ്കൂൾ അധികൃതരാണ് ഇന്നലെ വിവരം പോലീസിന് കൈമാറിയത്. പെൺകുട്ടിയുടെ വീട്ടുകാർ നേരത്തെ പല സ്ഥലങ്ങളിലും വാടകയ്ക്ക് താമസിച്ചിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴിയെടുത്ത് ആലുവ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബിരുദ വിദ്യാർഥിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.