വനപാലകർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് കർഷക കോണ്‍ഗ്രസ്
1536828
Thursday, March 27, 2025 4:46 AM IST
പോത്താനിക്കാട്: ജനകീയ സമരത്തിന് ധാർമിക പിന്തുണ നൽകിയ കോതമംഗലം രൂപത മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിലിനും ഡീൻ കുര്യാക്കോസ് എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കെതിരെ കള്ളക്കേസെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് കർഷക കോണ്‍ഗ്രസ് പൈങ്ങോട്ടൂർ മണ്ഡലം കണ്വെൻഷൻ ആവശ്യപ്പെട്ടു.
നൂറ്റാണ്ടിലധികം പഴക്കമുള്ള ആലുവ-മൂന്നാർ രാജപാതയിൽ ബാരിക്കേഡ് സ്ഥാപിച്ച് പിഡബ്ല്യുഡി റോഡ് കൈയേറിയ വനംവകുപ്പ് അധികൃതർക്കെതിരെ ക്രിമിനൽ കേസെടുക്കണം. ബിഷപ്പിനും എംപിക്കുമെതിരെയെടുത്ത കള്ളക്കേസ് പിൻവലിക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത കർഷക കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മാണി പിട്ടാപ്പിള്ളിൽ ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ഡൊമിനിക് നെടുങ്ങാട് അധ്യക്ഷത വഹിച്ചു. കെ.വി. കുര്യാക്കോസ്, റോബിൻ ഏബ്രഹാം, ഇബ്രാഹിം ലൂഷാദ്, കെ.എം. ചാക്കോ, ടൈഗ്രീസ് ആന്റണി, ബെന്നി നെടുംപുറം, അരുണ്‍ ജോസഫ്, സിജോ ജോണ്‍, പ്രിയാദാസ് മാണി, ബെന്നി പന്നാരക്കുന്നേൽ, ബാബു പടിഞ്ഞാറ്റിൽ, ബാബു ഭാർഗവൻ, ജോർജ് ഞവരക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.